
30 വർഷമായി താമസിക്കുന്നു, പെട്ടന്ന് ഒഴിയണമെന്ന് കമ്പനി; കുവൈത്തിലെ പ്രമുഖ കെട്ടിടത്തിലെ താമസക്കാർക്ക് നിർബന്ധിത ഒഴിപ്പിക്കൽ ഭീഷണി
കുവൈത്തിലെ അൽ മുത്തന്ന കെട്ടിടത്തിൽ താമസിക്കുന്നവർ നിർബന്ധിത ഒഴിപ്പിക്കൽ ഭീഷണിയിൽ. കഴിഞ്ഞ 30 വർഷമായി നിരവധി കുടുംബങ്ങൾ ഇവിടെ താമസിച്ചുവരുന്നു. കെട്ടിടത്തിലെ എയർ കണ്ടീഷനിങ്, ലിഫ്റ്റുകൾ, വെള്ളം എന്നിവയുടെയെല്ലാം പ്രവർത്തനം നിലച്ചതായും ഇതെല്ലാം വാടകകമ്പനി മനഃപൂർവ്വം ചെയ്യുന്നതാണെന്നും താമസക്കാർ ആരോപിക്കുന്നു. കെട്ടിടം നവീകരിക്കുന്നതിൻ്റെ ഭാഗമായി ഓഗസ്റ്റ് 31നകം ഒഴിഞ്ഞുപോകാൻ കമ്പനി ആവശ്യപ്പെട്ടുവെന്നും താമസക്കാർ പറയുന്നു.
അതേസമയം, അൽ മുത്തന്ന കെട്ടിടത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കായുള്ള സമയപരിധി കുവൈത്ത് അതോറിറ്റി ഫോർ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (KAPP) ഒക്ടോബർ 28 വരെ നീട്ടി. 2028 വരെ വാടക കരാറുകൾക്ക് കാലാവധിയുണ്ടായിട്ടും താമസക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് താമസക്കാർ ആരോപിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)