
ഗതാഗത നിയമലംഘനങ്ങളുടെ പരമ്പര; ഒരാഴ്ചക്കിടെ 3239 കേസുകൾ
കുവൈത്ത്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഒരാഴ്ചയായി നടത്തിയ പരിശോധനയിൽ 3239 നിയമലംഘനങ്ങൾ കണ്ടെത്തി. ഓഗസ്റ്റ് 13 മുതൽ 20 വരെ സെവൻത് റിങ് റോഡിലും മറ്റ് പ്രധാന ഹൈവേകളിലുമാണ് ജനറൽ ട്രാഫിക് വകുപ്പ് പരിശോധന നടത്തിയത്.
ഗുരുതര നിയമലംഘനങ്ങൾക്ക് 2 വാഹനങ്ങൾ പിടിച്ചെടുത്തു. കൂടാതെ, പിടികിട്ടാനുള്ള 56 വാഹനങ്ങളും പിടിച്ചെടുത്തു. 3 കേസുകൾ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കൈമാറി. വിവിധ കേസുകളിൽ ഉൾപ്പെട്ട 3 പേരെ പിടികൂടി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 115 പേരെയും ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ച 12 പ്രായപൂർത്തിയാകാത്തവരെയും അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ രേഖകളില്ലാത്ത 36 പേരെ പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി.
റോഡുകളിലെ സുരക്ഷയും ക്രമസമാധാനവും നിലനിർത്താൻ പരിശോധനകൾ തുടരുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഗതാഗത അച്ചടക്കം മെച്ചപ്പെടുത്താനും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും റോഡുകളിലെ ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടികൾ. പുതിയ ഗതാഗത നിയമം നടപ്പാക്കിയ ശേഷം നിയമലംഘനങ്ങളിലും അപകടങ്ങളിലും വലിയ കുറവ് വന്നിട്ടുണ്ട്. പുതിയ നിയമത്തിൽ കർശനമായ ചട്ടങ്ങളും വലിയ പിഴകളുമാണുള്ളത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)