കുവൈറ്റിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്കായി പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദിയാണ് പുതിയ മാനദണ്ഡം പുറത്തിറക്കിയത്. ആരോഗ്യമന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും തമ്മിലുള്ള സംയുക്തമായാണ് പുതിയ മാർഗ്ഗരേഖ തയ്യാറാക്കിയിരക്കുന്നത്. പുതിയ നിയമപ്രകാരം ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും 18 വയസ്സിനു താഴെ പ്രായമായ കുട്ടികൾക്ക് മുടി കറുപ്പിക്കൽ, ചർമം വെളുപ്പിക്കൽ സേവനങ്ങൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തി. ക്ലിനിക്കുകൾ , സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നീ സ്ഥാപനങ്ങളിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശങ്ങളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. രാജ്യത്തെ ആരോഗ്യ നിലവാരം ഉയർത്തുന്നതിനും അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടു കൊണ്ടാണ് തീരുമാനം. ഇതിനായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി അംഗീകാരം നൽകി. ആരോഗ്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും തമ്മിൽ സഹകരിച്ചു കൊണ്ടാണ് തീരുമാനം നടപ്പിലാക്കുക. അണുബാധ തടയൽ, പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം,അണു വികിരണ സംരക്ഷണം എന്നിവ ഉൾപ്പെടെയുള്ള 130-ലധികം നിർദേശങ്ങളാണ് പുതിയ മാർഗ നിർദേശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Home
Uncategorized
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുടി കറുപ്പിക്കൽ, ചർമം വെളുപ്പിക്കൽ തുടങ്ങിയ ട്രീറ്റ്മെന്റുകൾ ചെയ്താൽ പണികിട്ടും; പുതിയ മാർഗനിർദേശം
Related Posts
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം: റോഡരികിൽ വണ്ടിയിടിപ്പിച്ചു നിർത്തി, പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു
ഗൾഫിൽ മലയാളി വ്യവസായിയെയും യുവതിയെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റില്