ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ വാലറ്റമാണ് ലാൻഡിങിനിടെ റൺവേയിൽ ഇടിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് ഇൻഡിഗോയുടെ 6E 1060 എന്ന വിമാനത്തിന്റെ വാലറ്റം റൺവേയിൽ ഇടിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിമാന യാത്രക്കാർക്കോ, ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. കാലാവസ്ഥ മോശമാണെന്ന് കണ്ടെത്തിയതോടെ താഴ്ന്ന് പറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാലറ്റം ഇടിച്ചതെന്നും അടുത്ത ശ്രമത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, വിമാനത്തിന്റെ വാലറ്റം ഇടിച്ചുവെന്ന വിവരം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരോ, വിമാനക്കമ്പനിയോ എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിട്ടില്ല. വിമാനത്തിന്റെ സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്തിന്റെ വാലറ്റം ഇടിച്ചതിൽ ആശങ്ക വേണ്ടതെന്നും A321 വിമാനങ്ങളുടെ വാലിന് സാധാരണയിൽ അധികം നീളമുള്ളതിനാൽ പലപ്പോഴും ഇത് സംഭവിച്ചിട്ടുണ്ടെന്നും ഗുരുതരമല്ലെന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. വാലറ്റം ഇടിച്ച് പോറലുകൾ വീണതേയുള്ളുവെന്നും വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും മുംബൈ വിമാനത്താവളം അധികൃതർ വിശദമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Home
Uncategorized
പ്രതികൂല കാലാവസ്ഥ; ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു
Related Posts
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം: റോഡരികിൽ വണ്ടിയിടിപ്പിച്ചു നിർത്തി, പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു
ഗൾഫിൽ മലയാളി വ്യവസായിയെയും യുവതിയെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍