
നാട്ടിൽ അവധിക്കെത്തിയ പ്രവാസി മലയാളി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ചോദിച്ചത് ഒന്നരക്കോടി രൂപ
നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി എട്ടോടെ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെയെത്തിയ കാറിലിരുന്നവർ ബൈക്ക് ഇടിച്ചിട്ട് ഷമീറിനെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഷമീറിൻ്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച തട്ടിക്കൊണ്ടുപോയ സംഘം 1.60 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
കഴിഞ്ഞ നാലിനാണ് ഷമീർ നാട്ടിലെത്തിയത്. ഈ മാസം 18-ന് അദ്ദേഹം തിരികെ പോകാനിരിക്കുകയായിരുന്നു. സംഭവത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി പ്രേംജിത്തിൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)