
കുവൈറ്റിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിൽ; ഇടുക്കി സ്വദേശിയെ ‘നാട്ടിലെത്തിച്ച്’ സുരേഷ് ഗോപി
ഗൾഫിൽ കുടുങ്ങിയ തൂക്കുപാലം സ്വദേശിനിക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ മോചനം. സുഹൃത്തായ നെടുങ്കണ്ടം സ്വദേശി നൽകിയ പരാതിയാണു മോചനത്തിനിടയാക്കിയത്. രാമക്കൽമേട് പടിഞ്ഞാറ്റേതിൽ ജാസ്മിൻ മീരാൻ റാവുത്തറാണു കുവൈത്തിലെ വീട്ടുതടങ്കലിൽ നിന്നു രക്ഷപ്പെട്ടത്. ഇന്നു നെടുങ്കണ്ടത്തെത്തും. 4 മാസം മുൻപാണു കണ്ണൂർ സ്വദേശിയായ ഏജന്റ് വഴി ജാസ്മിൻ കുവൈത്തിലെത്തിയത്. യഥാസമയം ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ ദുരിതത്തിലായിരുന്നു. ജൂൺ 15ന്, സുഹ്യത്തായ നെടുങ്കണ്ടം സ്വദേശി ലിഷ ജോസഫിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. തുടർന്നു ലിഷയാണു സുരേഷ് ഗോപിയുടെ ശ്രദ്ധയിലേക്കു ജാസ്മിന്റെ വിഷയം കൊണ്ടുവന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)