കുവൈറ്റിലേക്ക് കടൽ വഴി കടത്താൻ ശ്രമിച്ച 110 കിലോ ലഹരി വസ്തുക്കൾ യുഎഇ – കുവൈത്ത് സംയുക്ത പരിശോധനയിലൂടെ പിടികൂടി. 100 കിലോ മെത്താഫെറ്റമിനും 10 കിലോ ഹെറോയിനുമാണ് പിടികൂടിയത്. കണ്ടെയ്നറിന്റെ വാതിലിലും ചുവരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ലഹരി കടത്തു സംബന്ധിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം കൈമാറിയ ഇന്റലിജൻസ് റിപ്പോർട്ടാണ് ഇത്രയും വലിയ ലഹരിവേട്ടയ്ക്കു സഹായിച്ചതെന്ന് കുവൈത്ത് പ്രതികരിച്ചു. കുവൈത്തിലെ ഷുവൈഖ് പോർട്ടിൽ നിന്ന് ഉം ഖാറ മേഖലയിൽ എത്തിയപ്പോഴാണ് പരിശോധക സംഘം കപ്പൽ പിടികൂടിയത്. കേസിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Home
Uncategorized
കുവൈറ്റിലേക്ക് കപ്പൽ വഴി കടത്താൻ ശ്രമിച്ച 110 കിലോ ലഹരി പിടികൂടി
Related Posts
കുവൈത്തിൽ നിയമലംഘനം: സുരക്ഷാ പരിശോധനയിൽ കുടുങ്ങിയത് ഇത്രയധികം പ്രവാസികൾ; നാടുകടത്തൽ നടപടികൾ വേഗത്തിലാക്കി
അമ്മ സമയോചിതമായി ഇടപെട്ടു; മകന് ആത്മഹത്യയുടെ വക്കിൽ നിന്ന് രക്ഷപെടൽ; സംഭവം കുവൈറ്റിൽ, അന്വേഷണം ആരംഭിച്ചു
‘ഇ-കാർഡുകൾ വിൽക്കുന്നതിന് മുന്‍പ് ഇക്കാര്യം നിര്‍ബന്ധമായും പരിശോധിക്കണേ! പുതിയ നിര്‍ദേശവുമായി കുവൈത്ത്