കുവൈറ്റിലേക്ക് കപ്പൽ വഴി കടത്താൻ ശ്രമിച്ച 110 കിലോ ലഹരി പിടികൂടി

കുവൈറ്റിലേക്ക് കടൽ വഴി കടത്താൻ ശ്രമിച്ച 110 കിലോ ലഹരി വസ്തുക്കൾ യുഎഇ – കുവൈത്ത് സംയുക്ത പരിശോധനയിലൂടെ പിടികൂടി. 100 കിലോ മെത്താഫെറ്റമിനും 10 കിലോ ഹെറോയിനുമാണ് പിടികൂടിയത്. കണ്ടെയ്നറിന്റെ വാതിലിലും ചുവരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ലഹരി കടത്തു സംബന്ധിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം കൈമാറിയ ഇന്റലിജൻസ് റിപ്പോർട്ടാണ് ഇത്രയും വലിയ ലഹരിവേട്ടയ്ക്കു സഹായിച്ചതെന്ന് കുവൈത്ത് പ്രതികരിച്ചു. കുവൈത്തിലെ ഷുവൈഖ് പോർട്ടിൽ നിന്ന് ഉം ഖാറ മേഖലയിൽ എത്തിയപ്പോഴാണ് പരിശോധക സംഘം കപ്പൽ പിടികൂടിയത്. കേസിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version