മയക്കുമരുന്ന് ഉപയോഗം; കഴിഞ്ഞ എട്ട് വർഷത്തിനിടെ കുവൈത്തിൽ 268 പേർക്ക് ജീവൻ നഷ്ടമായി

കുവൈത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്ന് 268 പേർ മരണമടഞ്ഞതായി റിപ്പോർട്ട്. മയക്കുമരുന്നിനും മയക്ക് മരുന്ന് ആസക്തിക്കും എതിരെ പോരാടുന്നതിനായി ആരോഗ്യ മന്ത്രാലയം ജാബർ ആശുപത്രിയിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി യിലാണ് ഇക്കാര്യം അറിയിച്ചത്. 2015 നും 2023 സെപ്റ്റംബറിനും ഇടയിൽ 81,072 പേരാണ് കുവൈത്ത് മയക്ക് മരുന്ന് ചികിത്സാ കേന്ദ്രത്തിൽ എത്തിയത്.2015 ൽ ആദ്യ ഒമ്പത് മാസങ്ങളിൽ 894 രോഗികളുടെ ഫയലുകൾ തുറന്നു . ഈ കാലയളവിൽ 2,081 പേർ വാർഡുകളിലും 9,537 പേർ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലും ചികിത്സ തേടിയതായും ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊമോഷൻ ഡയറക്ടർ ഡോ. അബീർ അൽ-ബഹൂ പറഞ്ഞു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy