
കുവൈത്തിൽ പുതിയ കറൻസി വിതരണത്തിനായ് വാണിജ്യ സമുച്ചയങ്ങളിൽ എടിഎം സേവനം
നിരവധി വാണിജ്യ സമുച്ചയങ്ങളിൽ ഈദ് കാലയളവിൽ എടിഎം സേവനം ലഭ്യമാക്കുമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. ‘ഈദിയ’ വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആവശ്യപ്രകാരം ചെറിയ മൂല്യങ്ങളിലുള്ള കുവൈത്ത് ദിനാറിന്റെ പുതിയ നോട്ടുകൾ ഇതുവഴി ലഭ്യമാക്കും.ഏപ്രിൽ രണ്ട് മുതൽ ഈദ് അൽ ഫിത്തർ രണ്ടാം ദിനം വരെ അവന്യൂസ് മാൾ, 360 മാൾ, അൽ കൗട്ട് മാൾ, അസിമ മാൾ എന്നിവിടങ്ങളിൽ എടിഎം സേവനം ഉണ്ടായിരിക്കും. ഈ മാളുകളോടൊപ്പം, കെ നെറ്റിന്ഡറെ സഹകരണത്തോടും കൂടിയാണ് ഇത് നടപ്പിലാക്കുന്നത്.ഇത്തരത്തിലുള്ള എടിഎം സേവനങ്ങൾ മുൻ വർഷങ്ങളിൽ ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായിരുന്നു. സാധാരണയായി ലഭ്യമല്ലാത്ത ചെറിയ മൂല്യങ്ങളിലുള്ള നോട്ടുകൾ എടിഎം വഴി ലഭ്യമായത് ജനങ്ങൾക്ക് ഏറെ സഹായകരമായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)