Posted By Editor Editor Posted On

കുവൈത്ത് പോളിം​ഗ് ബൂത്തിലേക്ക്: വോട്ടെടുപ്പ് ഇന്ന്

ഒരു മാസം നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ കുവൈത്ത് പോളിം​ഗ് ബൂത്തിലേക്ക്. ഉച്ചക്ക് 12 മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത് . രാത്രി 12 മണിക്കാണ് വോട്ടെടുപ്പ് അവസാനിക്കുക.തെരെഞ്ഞെടുപ്പ് നടപടി പൂർത്തിയായ ഉടൻ വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കും. റമദാൻ മാസമായതിനാൽ 18 ആമത് ദേശീയ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള വോട്ടെടുപ്പ് ഉച്ചമുതലാക്കിയത്.പാർലമെന്റ് തെരെഞ്ഞെടുപ്പ് കണക്കിലെടുത്ത് കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട് . രാജ്യത്തെ വിവിധ ഭാഗങ്ങളിലെ 123 സ്കൂളുകളാണ് പോളിംഗ് ബൂത്തുകളായി മാറ്റിയിരിക്കുന്നത്. തെരെഞ്ഞെടുപ്പ് നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിന് വൻ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത് . അഞ്ചു പാർലമെന്റ് മണ്ഡലങ്ങളിൽനിന്നായി 50 അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത് . ഓരോ മണ്ഡലങ്ങളിൽനിന്നും കൂടുതൽ വോട്ടുലഭിക്കുന്ന പത്തുപേരെയാണ് തെരെഞ്ഞെടുക്കുക .2024 പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 300 ൽ ഏറെ പേര് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും ചിലർ മത്സരത്തിൽനിന്ന് പിൻവാങ്ങുകയും ചിലരുടെ അപേക്ഷ തള്ളപ്പെടുകയും ചെയ്തതിനാൽ നിലവിൽ ആകെ 200 പേരാണ് മത്സര രംഗത്തുള്ളത്. പാർലമെന്റ് തെരെഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെ കാണണമെന്നും ഏറ്റവും ഉത്തമരും അർഹരുമായവരെ തെരഞ്ഞെടുക്കാൻ വോട്ടർമാർ ജാഗ്രത കാണിക്കണമെന്നും അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽസബാഹ്‌ റമദാൻ അവസാന പത്ത് പ്രമാണിച്ച് നടത്തിയ പ്രഭാഷണത്തിൽ ഓര്മിപ്പിച്ചിരുന്നു .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *