Posted By user Posted On

വളർത്തുമൃഗങ്ങളോടുള്ള അമിത സ്നേഹം; കുവൈറ്റിൽ വിവാഹബന്ധം വേർപ്പെടുത്തിയത് 40 ദമ്പതികൾ

കുവൈറ്റിൽ കുടുംബങ്ങളിൽ വളർത്തുമൃഗങ്ങളെ വളർത്തി അവരോടുള്ള അമിത സ്നേഹം മൂലം വിവാഹബന്ധങ്ങൾ വേർപ്പെടുത്തുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. നായ, പൂച്ച പോലുള്ള വളർത്തുമൃഗങ്ങളോട് ഏതെങ്കിലും ഒരാൾ അമിത സ്നേഹം കാണിക്കുന്നത് മൂലം 2023 ൽ രാജ്യത്ത് സ്വദേശി ദമ്പതികൾക്കിടയിൽ 40 വിവാഹ മോചന കേസുകൾ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു സംഭവത്തിൽ ഭാര്യക്കെതിരെ ഭർത്താവ് കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് കൂടുതൽ വിവാഹ മോചന കേസുകൾ അറിയാനായത്. പാശ്ചാത്യ നാടുകളിൽ ആളുകൾക്കിടയിൽ പ്രചാരമുള്ള ഹോബിയാണ് കുവൈത്തിലെ സ്വേദേശികൾക്കിടയിലേക്ക് പടർന്നതെന്നാണ് മനസ്സിലാക്കാനായത്.
വളർത്തുമൃഗങ്ങളുള്ള കുടുംബങ്ങളിൽ തനിക്ക് ഇണയിൽ നിന്ന് ലഭിക്കേണ്ട സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന് ഭർത്താക്കന്മാരും ഭാര്യമാരും പരാതിപ്പെടുന്നത് കൂടിവരികയാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്താനായത്. കൂടുതൽ സമയം വളർത്തുമൃഗങ്ങളോടൊപ്പം ചിലവഴിക്കുന്നതായാണ് ഇവരുടെ പരാതികളിൽ പറയുന്നത്. ഇത്തരത്തിൽ വിവാഹ മോചനത്തിലെത്തിയ നിരവധി സംഭവങ്ങളാണ് രാജ്യത്തുണ്ടായത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *