Posted By Editor Editor Posted On

കുവൈത്തിൽ നീറ്റ പരീക്ഷയ്ക്ക് കേന്ദ്രമില്ല: പ്രവാസി വിദ്യാ‍​ർഥികൾക്ക് തിരിച്ചടി

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്) പ​രീ​ക്ഷ​ക്ക് ഇ​ന്ത്യ​ക്ക്​ പു​റ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത​ത് കു​വൈ​ത്ത് പ്ര​വാ​സി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യി.പ​രീ​ക്ഷ​ക്ക് ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ച പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്നാ​ണ്​ കു​വൈ​ത്ത് അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ക്ക്​ പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​യ​ത്. ഇ​ന്ത്യ​യി​ലെ 554 ന​ഗ​ര​ങ്ങ​ളി​ലാ​യി 5000ത്തോ​ളം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ച​ത്.പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ തു​ട​ർ​ന്ന് മൂന്നു വർഷം മുമ്പാണ് കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യി നീ​റ്റ് പ​രീ​ക്ഷ​ക്ക് സെ​ന്റ​ർ അ​നു​വ​ദി​ച്ച​ത്. ആ​ദ്യ വ​ർഷം ഇ​ന്ത്യ​ൻ എം​​ബ​​സി​​യി​ലും തു​ട​ർന്ന് സാ​​ൽ​​മി​​യ ഇ​​ന്ത്യ​​ൻ ക​​മ്യൂ​​ണിറ്റി സ്കൂ​ളി​ലുമാ​യി​രു​ന്നു പ​രീ​ക്ഷ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ബ്ബാ​സി​യ​യി​ലെ ഇ​ന്ത്യ​ൻ എ​ജുക്കേ​ഷ​ൻ സ്‌​കൂ​ളി​ലാ​യി​രു​ന്നു പ​രീ​ക്ഷ. കു​വൈ​ത്തി​ലെ പ​രീ​ക്ഷ സെ​ന്റ​ർ ഒ​ഴി​വാ​ക്കി​യ​ത് വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ഉ​ട​ൻ ത​ന്നെ ഇ​വ പു​ന​:സ്ഥാ​പി​ച്ച്​ പു​തി​യ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ കു​വൈ​ത്ത് പ്ര​വാ​സി​ക​ൾ.പ​രീ​ക്ഷ​ക്കു​വേ​ണ്ടി മാ​ത്രം നാ​ട്ടി​ൽ പോ​യിവ​രുക എ​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വ​ലി​യ പ്ര​യാ​സം തീ​ർ​ക്കു​ന്ന ഒ​ന്നാ​ണ്. മ​ക്ക​ളെ മാ​ത്രം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ക​ഴി​യി​ല്ല. കൂ​ടെ ര​ക്ഷി​താ​വും പോ​കേ​ണ്ടി​വ​രും. കു​വൈ​ത്തി​ൽ ജോ​ലി​യും മ​റ്റു​മു​ള്ള ര​ക്ഷി​താ​ക്ക​ൾ​ക്ക് പെ​ട്ടെ​ന്ന് ലീ​വ് കി​ട്ടാ​നും പ്ര​യാ​സ​മാ​കും. മ​റ്റു കു​ട്ടി​ക​ൾ ഉ​ള്ള​വ​രാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് സ്കൂ​ൾ ഉ​ള്ള​തി​നാ​ൽ അ​തും പ്ര​യാ​സ​മാ​കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *