Posted By Editor Editor Posted On

പ്രവാസികളെ‌ ഈ അവസരം ഇന്നും കൂടെ മാത്രം; ഇനി നാട്ടിൽ നിൽക്കാനാണ് ആ​ഗ്രഹമെങ്കിൽ 30 ലക്ഷം വരെ വായ്പ കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കനറാ ബാങ്കും സംയുക്തമായി ഫെബ്രുവരി രണ്ടിന് ഒറ്റപ്പാലത്ത് സംഘടിപ്പിക്കുന്ന ലോൺ മേളയിലേക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനുമായുള്ള ലോണിനാണ് അപേക്ഷിക്കാനാവുക. ഫെബ്രുവരി രണ്ടിനകം അപേക്ഷ നൽകണം. താത്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem മുഖേന NDPREM പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപമുളള ജെ.ആർ.ജെ കോൺഫറൻസ് ഹാളിൽ ചേരുന്ന മേള രാവിലെ 9.30 ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവർ സംബന്ധിക്കും.

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം (NDPREM) പദ്ധതി പ്രകാരമാണ ക്യാമ്പ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. പാസ്‌പോർട്ടിന്റെ കോപ്പിയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്.

ഒരു ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയുള്ള സംരംഭക പദ്ധതിക്കാണ് ഇതുവഴി വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന, പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് വഴി സംരംഭകർക്ക് നൽകിവരുന്നു. സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *