 
						അപ്ഡേറ്റ് പ്രവർത്തനങ്ങൾ; സഹേൽ ആപ്പിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തി
കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ ആപ്പിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തി. സിവിൽ സർവീസ് കമ്മീഷൻ നൽകുന്ന എല്ലാ സേവനങ്ങളും ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാളെ ശനിയാഴ്ച അവസാനം വരെ നിർത്തുന്നതായാണ് അറിയിപ്പ് നൽകിയത്. സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ഞായറാഴ്ച സേവനങ്ങൾ കൂടുതൽ മികവോടെ പുനരാരംഭിക്കുമെന്നും കമ്മീഷൻ വിശദീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
 
		 
		 
		 
		 
		
Comments (0)