കുവൈത്തിൽ ഒട്ടകത്തിന്റെ ചവിട്ടേറ്റ് സ്വദേശി യുവാവ് മരണമടഞ്ഞു. അബ്ദാലിയിൽ സ്ഥിതി ചെയ്യുന്ന ഫാമിൽ വെച്ചാണ് സംഭവം. ഇയാളെ ഉടൻ തന്നെ എയർ ആംബുലൻസ് വഴി ജഹ്റ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr