പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം കണക്കിലെടുത്തുകൊണ്ട് കേരളവും ഗൾഫ് നാടുകളും തമ്മിൽ യാത്രക്കപ്പൽ സർവിസ് തുടങ്ങുന്നതിന് കേന്ദ്രസർക്കാർ അനുമതി. ബേപ്പൂർ-കൊച്ചി-ദുബൈ സെക്ടറിലാണ് കപ്പൽ സർവിസിന് അനുവാദം ലഭിച്ചത്. ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ് സോനോവാൾ നൽകിയ മറുപടിയിൽ യാത്രക്കപ്പൽ സർവിസ് ആരംഭിക്കാൻ ടെൻഡർ നടപടിക്ക് തുടക്കമിട്ടതായി അറിയിച്ചു. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്ക റൂട്സിനെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. സർവിസിന് കപ്പൽ വിട്ടുകൊടുക്കാൻ കഴിയുന്ന കമ്പനികൾ, സർവിസ് നടത്താൻ താൽപര്യമുള്ള കമ്പനികൾ എന്നിവർക്ക് ടെൻഡറിൽ പങ്കെടുക്കാം. കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ ഇത് പ്രവാസികൾക്ക് ഏറെ ഗുണകരമാകും. ആഘോഷ വേളകളിൽ നാട്ടിലെത്താൻ നാലിരട്ടിയിൽ അധികം നിരക്കാണ് വിമാന കമ്പനികൾ പ്രവാസികളോട് ഈടാക്കുന്നത്. എന്നാൽ കപ്പലിൽ ടിക്കറ്റിന്റെ മൂന്നിലൊരുഭാഗം ചെലവിൽ യാത്ര ചെയ്യാം. വിമാനത്തിൽ കൊണ്ടുവരുന്ന ലഗേജിന്റെ മൂന്നിരട്ടി കപ്പലിൽ കൊണ്ടുവരാനും കഴിയും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Related Posts
കുവൈറ്റിൽ നാളെ രാത്രി മുതൽ ജലക്ഷാമത്തിന് സാധ്യത; മണിക്കൂറുകളോളം ജലവിതരണം തടസ്സപ്പെടും; ജാഗ്രതാ നിർദ്ദേശവുമായി മന്ത്രാലയം!