Posted By Editor Editor Posted On

കുവൈറ്റിൽ താ​മ​സ​നി​യ​മം ലം​ഘി​ച്ച 226 പേ​ർ പി​ടി​യി​ൽ

കുവൈറ്റിലെ ഖൈ​ത്താ​ൻ, ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി, മു​ബാ​റ​ക്കി​യ, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ലൂ​ണു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 226 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് രാ​വി​ലെ​യും വൈ​കീ​ട്ടും പ​രി​ശോ​ധ​ന കാ​മ്പെ​യി​നു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണി​ത്. പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. നി​യ​മം ലം​ഘി​ച്ച് രാ​ജ്യ​ത്ത് ക​ഴി​യു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി നി​ര​വ​ധി പേ​രാ​ണ് രാ​ജ്യ​ത്ത് അ​റ​സ്റ്റി​ലാ​യ​ത്. വി​സ ഏ​ജ​ൻ​റു​മാ​രു​ടെ​യും സ്​​പോ​ൺ​സ​ർ​മാ​രു​ടെ​യും ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​രും ഇ​തി​ലു​ണ്ട്. രാ​ജ്യ​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യി ത​ങ്ങു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നൊ​പ്പം താ​മ​സ, തൊ​ഴി​ൽ മേ​ഖ​ല​യു​ടെ ശു​ദ്ധീ​ക​ര​ണ​വും വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്ക​ലും ല​ക്ഷ്യ​മാ​ണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *