Posted By editor1 Posted On

ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ​കുവൈ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് കു​വൈ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. കു​വൈ​ത്ത് ടി.​വി റി​പ്പോ​ർ​ട്ട​ർ സു​ആ​ദ് അ​ൽ ഇ​മാം ആ​ണ് വ്യാ​ഴാ​ഴ്ച​യി​ലെ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. ഗ​സ്സ​യി​ൽ റാ​ഫ സി​റ്റി​യി​ലെ കു​വൈ​ത്ത് ആ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ ബോം​ബ്‍ വ​ന്നു പ​തി​ച്ച​ത്. ഈ​സ​മ​യം താ​നും മ​റ്റു​ള്ള​വ​രും ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് അ​ൽ ഇ​മാം പ​റ​ഞ്ഞു. കു​വൈ​ത്ത് ന​ൽ​കു​ന്ന വൈ​ദ്യ​സ​ഹാ​യം ക​വ​ർ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ത​ന്റെ​യും മ​റ്റു​ള്ള​വ​രു​ടെ​യും മേ​ൽ ചി​ല ക​ഷ​ണ​ങ്ങ​ളും ക​ല്ലു​ക​ളും വീ​ണ​താ​യി അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *