
കുവൈത്തിൽ സ്വകാര്യ എണ്ണ മേഖലയിൽ റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ എണ്ണ മേഖലയിലെ കമ്പനികളിൽ റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നു. റിക്രൂട്ട്മെന്റ് പ്രക്രിയ നിയന്ത്രിക്കുന്നതിനുള്ള ബിൽ പാർലമെന്ററി ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് കമ്മിറ്റി ചർച്ച ചെയ്തു. ബില്ലിനെക്കുറിച്ച് ചർച്ച ചെയ്തതായും ഉടൻ റിപ്പോർട്ട് ദേശീയ അസംബ്ലിക്ക് സമർപ്പിക്കുമെന്നും കമ്മിറ്റി ചെയർമാൻ എം.പി ഫാരെസ് അൽ ഒതൈബി അറിയിച്ചു. നേരത്തെ സ്വകാര്യ എണ്ണ മേഖല പ്രതിനിധികളുമായും സമിതി ചർച്ച നടത്തിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)