
കോർപറേറ്റ് നികുതി പരിഷ്കരിക്കാനൊരുങ്ങി കുവൈത്ത് ധന മന്ത്രാലയം
കുവൈത്ത് സിറ്റി: രാജ്യത്തെ കോർപറേറ്റ് നികുതി പരിഷ്കരിക്കാനുള്ള നീക്കവുമായി ധനമന്ത്രാലയം. ആഗോള സാമ്പത്തിക രംഗത്ത് രാജ്യത്തിൻറെ മത്സരക്ഷമത വർധിപ്പിക്കൽ ലക്ഷ്യമിട്ടാണ് പുതിയ നികുതി പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കോർപറേറ്റ് നികുതിയിൽ വൻ മാറ്റങ്ങൾ വരുത്തി കരട് നിർദേശം സമർപ്പിച്ചു.2025ഓടെ പൂർണമായ രീതിയിൽ കോർപറേറ്റ് നികുതി നടപ്പാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഇതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന തദ്ദേശീയ സ്ഥാപനങ്ങൾക്കും വിദേശ കോർപറേറ്റ് കമ്പനികൾക്കും ലാഭത്തിൻറെ നിശ്ചിത ശതമാനം നികുതി ചുമത്തും. പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖല ബിസിനസ് എന്നിവ ഉൾപ്പെടെയുള്ളവർക്കും നികുതി ബാധകമാകും. നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വിദേശ കമ്പനികൾക്ക് മാത്രമാണ് നികുതി ഈടാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോർപറേറ്റ് നികുതി നിരക്കുകളിൽ ഒന്നാണ് കുവൈത്തിലേത്. അതേസമയം, വ്യക്തികളെയും ചെറുകിട സംരംഭങ്ങളെയും നികുതിയിൽനിന്ന് ഒഴിവാക്കുമെന്നാണ് സൂചനകൾ. പരിഷ്കരണത്തിൻറെ ഭാഗമായി ബിസിനസ് പ്രോഫിറ്റ് ടാക്സ് ലോ (ബി.പി.ടി) അവതരിപ്പിക്കും. ആഗോള അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 806 മില്യൺ ഡോളർ വാർഷിക വരുമാനമുള്ള കമ്പനികളാണ് നിർദിഷ്ട ബി.പി.ടിയുടെ കീഴിൽ വരുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)