
വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ കാറിൽ നിന്ന് അച്ഛനും അത്ഭുതകരമായി രക്ഷപ്പെട്ടു; തുണയായത് വിനോദസഞ്ചാരികൾ
മധ്യപ്രദേശിൽ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ കാറിൽ നിന്ന് അച്ഛനും 13കാരിയായ മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇൻഡോർ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ സിംറോളിലാണ് സംഭവം. വെള്ളച്ചാട്ടത്തിന് മുകളിലുള്ള പാറയിൽ നിന്ന് ചുവന്ന കാർ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പാറക്ക് മുകളിൽ നിന്ന് വാഹനം തെന്നിമാറി താഴേക്ക് പതിക്കുന്നതിനിടെ യാത്രക്കാർ ഇറങ്ങാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ കാർ പാറക്കെട്ടിലിടിച്ച് വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷി സുനിൽ മാത്യു വിവരിക്കുന്നു. വെള്ളച്ചാട്ടം കാണാനും കുളിക്കാനും എത്തിയ മറ്റ് വിനോദ സഞ്ചാരികളാണ് രക്ഷാപ്രവർത്തിൽ പങ്കാളിയായത്. കാർ അശ്രദ്ധമായി പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് സൂപ്രണ്ട് സുനിൽ മേത്ത പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Comments (0)