Posted By user Posted On

​expat ഗൾഫിൽ പ്രവാസി മലയാളി വ്യവസായിയുടെയും സഹപ്രവർത്തകയുടെയും കൊലപാതകം; കൊല്ലപ്പെട്ട ഹാരീസിന്റെ ഭാര്യയുടെ മൊഴിയെടുക്കും

കൊച്ചി ∙ പ്രവാസി വ്യവസായി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി തത്തമ്മപറമ്പിൽ ഹാരിസ്, സഹപ്രവർത്തക ചാലക്കുടി expat സ്വദേശിനി ഡെൻസി എന്നിവർ അബുദാബിയിൽ കൊല്ലപ്പെട്ട കേസിൽ ഹാരിസിന്റെ ഭാര്യ കുന്നമംഗലം നസ്‌ലീനയുടെ (29) മൊഴി സിബിഐ രേഖപ്പെടുത്തും. അബുദാബിയിൽ നിന്നു കഴിഞ്ഞ ദിവസം നാട്ടിലെത്തിയ നസ്‌ലീനയെ സിബിഐയുടെ കൊച്ചി ഓഫിസിലെത്തിച്ചാണു മൊഴിയെടുക്കുന്നത്. 2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും ജീവനക്കാരി ഡെൻസിയേയും അബൂദബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടത്. ബാത്ത് ടബിൽ രക്തം വാർന്ന നിലയിലാണ് ഹാരിസിൻറെ മൃതദേഹം കിടന്നിരുന്നത്. സാഹചര്യ തെളിവുകൾ വെച്ച് ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന നിഗമനത്തിൽ അബൂദബി പൊലീസ് അവസാനിപ്പിച്ച കേസാണ് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവരുടെ ഹർജിയിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റെ വ്യാപാര പങ്കാളിയായിരുന്നു കൊല്ലപ്പെട്ട ഹാരിസ്.മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബ ശരീഫിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദ് സെക്രട്ടേറിയറ്റിന് മുന്നിൽ താനും സംഘവുമാണ് ഹാരിസിനെയും യുവതിയെയും കൊന്നതെന്ന് വിളിച്ചുപറഞ്ഞിരുന്നു. ഹാരിസിൻറെ ബിസിനസ് പങ്കാളിയായിരുന്ന നിലമ്പൂർ മുക്കട്ടയിലെ കൈപ്പഞ്ചേരി ഷൈബിൻ അഷറഫിൻറെ നിർദേശപ്രകാരമാണ് കൊല നടത്തിയതെന്നായിരുന്നു ഏറ്റുപറച്ചിൽ. ഷൈബിൻ നിയോഗിച്ച ക്വട്ടേഷൻ സംഘം അബുദാബിയിലെത്തി ഹാരിസിനെയും സഹപ്രവർത്തകയെയും നാടകീയമായി കൊലപ്പെടുത്തിയെന്നാണു സിബിഐയുടെ കേസ്. ഇതിൽ ഭാര്യ നസ്‍ലീനയുടെ മൊഴികൾ ഏറെ നിർണായകമാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *