Posted By user Posted On

മൊ​ബൈ​ൽ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തപ്പോൾ കു​വൈ​ത്ത് സ്വ​ദേ​ശി​ക്ക് 5,900 ദീ​നാ​ർ ന​ഷ്ട​പ്പെ​ട്ടു; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

കു​വൈ​ത്ത് സി​റ്റി: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ്ചെ​യ്ത സ്വ​ദേ​ശി​ക്ക് 5,900 ദീ​നാ​ർ ന​ഷ്ട​പ്പെ​ട്ടു. ആ​ഗോ​ള സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നാ​യി ഇ​ൻസ്റ്റാ​ൾ ചെ​യ്ത വ്യാ​ജ ആ​പ്പ് വ​ഴി​യാ​ണ് പ​ണം ന​ഷ്ട​മാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ർട്ട് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം അ​ബൂ ഫു​തൈ​റ​യി​ലാ​ണ് സം​ഭ​വം.ലോ​ക്ക​ൽ ന​മ്പ​റി​ൽനി​ന്ന് വ​ന്ന അ​ജ്ഞാ​ത കാ​ള​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്വ​ദേ​ശി യു​വാ​വ് ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർന്നാ​ണ് പ​ണം പി​ൻവ​ലി​ച്ച​താ​യി ബാ​ങ്ക് സ​ന്ദേ​ശം ല​ഭി​ച്ച​ത്. ച​തി മ​ന​സ്സി​ലാ​ക്കി​യ യു​വാ​വ് പൊ​ലീ​സി​ലും സൈ​ബ​ർ സെ​ല്ലി​ലും പ​രാ​തി ന​ൽകി. നേ​ര​ത്തേ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ൾ കു​വൈ​ത്തി​ൽ റി​പ്പോ​ർട്ട് ചെ​യ്തി​രു​ന്നു. ബാ​ങ്കി​ന്റെ​യോ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ പ്ര​തി​നി​ധി​ക​ൾ എ​ന്ന വ്യാ​ജേ​ന ഫോ​ൺ ചെ​യ്യു​ന്ന​വ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഡൗ​ൺലോ​ഡ് ചെ​യ്യാ​ൻ നി​ർബ​ന്ധി​ക്കും. സ്‌​ക്രീ​ൻ പ​ങ്കു​വെ​ക്ക​ൽ സാ​ധ്യ​മാ​കു​ന്ന ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ൻസ്റ്റാ​ൾചെ​യ്ത് അ​വ തു​റ​ന്നാ​ലു​ട​ൻ ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ ത​ട്ടി​പ്പു​കാ​രു​ടെ കൈ​ക​ളി​ലെ​ത്തും. ഇ​തോ​ടെ പ​ണ​വും ന​ഷ്ട​പ്പെ​ടും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/www-google-search-web-best-income-expense-tracker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *