Posted By user Posted On

drugsകുവൈത്തിൽ മ​യ​ക്കു​മ​രു​ന്നുമായി ഏ​ഴു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളും, ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ഏ​ഴു​പേ​രെ drugs മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം പി​ടി​കൂ​ടി. പ്ര​തി​ക​ളി​ൽ​നി​ന്നാ​യി ഏ​ക​ദേ​ശം 13,500 കി​ലോ​ഗ്രാം വി​വി​ധ മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​ങ്ങ​ൾ, ല​ഹ​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന 2500 ഗു​ളി​ക​ക​ൾ, ര​ണ്ടു തോ​ക്കു​ക​ൾ എ​ന്നി​വ പി​ടി​കൂ​ടി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്തി​യ​തും വി​ൽ​പ​ന​യും പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളെ​യും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ന്നാം ഉ​പ​പ്ര​ധാ​ന മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് അ​ഭി​ന​ന്ദി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *