Posted By user Posted On

fraud നിർമ്മിത ബുദ്ധി ഉപയോ​ഗിച്ച് ശബ്ദാനുകരണം, തട്ടിപ്പിൽ വീണു പോകരുത്; മുന്നറിയിപ്പുമായി കുവൈത്തിലെ സൈബർ വിദ​ഗ്ധർ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ശബ്ദാനുകരണം നടത്തി തട്ടിപ്പുകൾക്ക് fraud നേതൃത്വം നൽകുന്നവരുണ്ടെന്നും ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും താമസക്കാർക്ക് സൈബർ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നൽകി. ഇത്തരക്കാർ നിർമ്മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രോഗ്രാമുകൾ വഴി മറ്റുള്ളവരുടെ ശബ്ദം അനുകരിക്കുകയും ആളുകളെ പറ്റിക്കുകയുമാണ് ചെയ്യുന്നത്. ഇത് വഴിയാണ് ഇവർ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. ഫോൺ കോളുകൾ വഴിയാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്. ഫോൺ എടുക്കുന്ന ആളുടെ ശബ്ദം റെക്കോർഡ് ചെയ്യപ്പെടുകയും ഈ ശബ്ദം ഉപയോഗിച്ച് ഇതേ ശബ്ദം പുനർനിർമ്മിക്കപ്പെടുകയും ചെയ്യും. തുടർന്ന് ഈ ശബ്ദത്തിന്റെ ഉടമയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പണം ആവശ്യപ്പെടും. ഇങ്ങനെയാണ് തട്ടിപ്പ് നടക്കുക. സൈബർ സുരക്ഷാ വിദഗ്ദൻ എഞ്ചിനീയർ സാലിഹ് അൽ ഷമ്മരിയാണ് ഇത്തരം തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. സൈബർ തട്ടിപ്പുകളെ കുറിച്ച് സംഘടിപ്പിച്ച ബോധ വൽക്കരണ സെമിനാറിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്രിമ ബുദ്ധി ഉപയോഗിച്ച് ശബ്ദാനുകരണത്തിലൂടെ തട്ടിപ്പു നടത്തുന്നത് ആഗോള തലത്തിൽ വ്യാപകമായി തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *