Posted By user Posted On

oilഎണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി കുവൈത്ത്. ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള oil ഒ​പെ​ക് പ്ല​സ് രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മേ​യ് മു​ത​ൽ 2023 അ​വ​സാ​നം വ​രെയാണ് ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റയ്ക്കുക. പ്ര​തി​ദി​നം 1,28,000 ബാ​ര​ൽ സ്വ​മേ​ധ​യാ വെ​ട്ടി​ക്കു​റ​ക്കും. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ മ​ന്ത്രി​യു​മാ​യ ബ​ദ​ർ അ​ൽ മു​ല്ലയാണ് ഇക്കാര്യം അ​റി​യി​ച്ചത്. 2022 ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ന്ന 33ാമ​ത് ഒ​പെ​ക്, നോ​ൺ-​ഒ​പെ​ക് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ ഉ​ൽ​പാ​ദ​നം കു​റ​ക്കു​ന്ന​തി​നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​മു​ള്ള തീ​രു​മാ​ന​ത്തി​നെ തു​ട​ർ​ന്നാ​ണ് ഈ ​വെ​ട്ടി​ക്കു​റ​ക്ക​ലെ​ന്നും അദ്ദേഹം അറിയിച്ചു. മൊ​ത്തം പ്ര​തി​ദി​നം പ​ത്തു​ല​ക്ഷം ബാ​ര​ലി​ലേ​റെ എ​ണ്ണ​യു​ൽ​പാ​ദ​ന​മാ​ണ് കു​റ​ക്കാ​ൻ തീ​രു​മാ​നം. സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ഒ​മാ​ൻ, അ​ൽ​ജീ​രി​യ, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ഉ​ൽ​പാ​ദ​നം കു​റ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *