Posted By user Posted On

report scam കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാ​ഗ്ദാനം ചെയ്ത് പറ്റിച്ചു; കുവൈത്തിൽ പ്രവാസി മലയാളികൾക്ക് പണം നഷ്ടമായി

കു​വൈ​ത്ത് സി​റ്റി: കു​റ​ഞ്ഞ​വി​ല​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തെത്തിയ തട്ടിപ്പുകാരന്റെ വലയിൽ വീണ് report scam പ്രവാസി മലയാളിക്ക് പണം നഷ്ടമായി. കു​വൈ​ത്തി​ൽ ഡ്രൈ​വ​റാ​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യു​ടെ 80 ദിനാറുമായാണ് തട്ടിപ്പുകാരൻ മുങ്ങിയത്. ഫ​ഹ​ദ​ൽ അ​ഹ്മ​ദി​ലെ ഖു​ബ്ബൂ​സ് ഫാ​ക്ട​റി​യി​ൽ ലോ​ഡ് ഇ​റ​ക്കി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​വെ അ​ടു​ത്തെ​ത്തി സ്വ​ദേ​ശി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ളാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​ഖാ​മ, റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ, ജോ​ലി, വി​സ തു​ട​ങ്ങി​യ ഏ​ത് കാ​ര്യ​ത്തി​നും സ​മീ​പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് തു​ട​ങ്ങി​യ ആ​ൾ കു​റ​ഞ്ഞ വി​ല​ക്ക് ഇ​വ ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്തു. സാധനങ്ങൾ ഒന്നും തനിക്ക് വേണ്ടെന്ന് പറഞ്ഞെങ്കിലും തട്ടിപ്പുകാരൻ തഞ്ചത്തിൽ പ്രവാസി മലയാളിയുടെ ഫോൺ നമ്പർ വാങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ പല വാ​ഗ്ദാനങ്ങളും നൽകി ദിവസേന വിളിക്കാൻ തുടങ്ങി. വി​പ​ണി​യി​ൽ ഏ​ഴു ദീ​നാ​റോ​ളം വി​ല​യു​ള്ള സാ​ദി​യ ചി​ക്ക​ൻ അ​ഞ്ചു ദീ​നാ​റി​ന് ത​രാ​മെ​ന്നു പ​റ​ഞ്ഞാണ് തട്ടിപ്പുകാരൻ മലയാളിയെ വലയിൽ വീഴ്ത്തിയത്. 80 ദീ​നാ​റി​ന് മറ്റൊരാൾക്കുവേണ്ടി ചിക്കൻ വാങ്ങാമെന്ന് പറഞ്ഞതോടെ ഇദ്ദേഹത്തോട് വാ​ഹ​ന​വും പ​ണ​വു​മാ​യി ഇ​ക്വ​യി​ല​യി​ലെ​ത്താ​ൻ തട്ടിപ്പുകാരൻ പറഞ്ഞു. തു​ട​ർ​ന്ന് പ​ണം കൈ​പ്പ​റ്റു​ക​യും അ​ൽ​പ​സ​മ​യ​ത്തി​ന​കം ബി​ൽ കൊ​ണ്ടു​വ​ന്നു ന​ൽ​കി ഷോ​പ്പി​ൽ​നി​ന്ന് ചി​ക്ക​ൻ വാ​ങ്ങാ​ൻ പ​റ​യു​ക​യും ചെ​യ്തു. ബി​ല്ലു​മാ​യി ഷോ​പ്പി​ലെ​ത്തി​യ​പ്പോ​ൾ അ​ത്ത​രം ഒ​രാ​ളെ അ​റി​യി​ല്ലെ​ന്നും ബി​ൽ വ്യാ​ജ​മാ​ണെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. പീന്നീട് അന്വേഷിച്ചെങ്കിലും തട്ടിപ്പുകാരൻ അപ്പോളെക്കും പണവുമായി മുങ്ങിയിരുന്നു. ഇതോടെയാണ് താൻ പറ്റിക്കപ്പെട്ടെന്ന് മലയാളിക്ക് മനസ്സിലായത്. തുടർന്ന് ഇയാളെ വിളിക്കാൻ ശ്രമിച്ചെങ്കിലും തന്റെ നമ്പർ ആയാൾ ബ്ലോക്ക് ചെയ്തെന്നും മ​റ്റു ന​മ്പ​റി​ൽ​നി​ന്ന് വി​ളി​ക്കു​മ്പോ​ൾ എ​ടു​ക്കു​ന്നി​ല്ലെ​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ട​യാ​ൾ പ​റ​യുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *