കുവൈത്ത് സിറ്റി; കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനനിരക്കിൽ വൻ വർദ്ധനവ്. flight ticket കേരളത്തിൽ വേനൽക്കാല അവധി ആരംഭിച്ചതോടെയാണ് വിമാനനിരക്ക് കുത്തനെ ഉയർന്നത്. കോഴിക്കോടുനിന്ന് കുവൈത്തിലേക്ക് 16000ത്തിനും 20,000ത്തിനും ഇടയിലേക്ക് ഇപ്പോൾ ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നുള്ള നിരക്കിലും വലിയ രീതിയിലുള്ള മാറ്റമാണ് ഉണ്ടായിരിക്കുന്നത്. നിരക്ക് ഉയരാനുള്ള സാധ്യത മുൻകൂട്ടി കണ്ട് പലരും നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തത് പലർക്കും ഗുണമായി. ഏപ്രിൽ മുതൽ ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. ഉത്സവ സീസണുകൾ, സ്കൂൾ അവധികൾ തുടങ്ങിയ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. കുവൈത്തിൽനിന്ന് നാട്ടിലേക്ക് ഇപ്പോൾ വലിയ നിരക്കുവർധന ഇല്ലെങ്കിലും നോമ്പ് അവസാനമാകുന്നതോടെ നിരക്ക് കൂടാനാണ് സാധ്യത.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1