Posted By user Posted On

ആ​യി​ര​ത്തി​ല​ധി​കം പ്ര​വാ​സി അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടു​മെ​ന്ന് റി​പ്പോ​ർ​ട്ട്

കു​വൈ​ത്ത് സി​റ്റി: ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ അ​വ​സാ​ന​ത്തോ​ടെ ആ​യി​ര​ത്തി​ല​ധി​കം അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടു​മെ​ന്ന് സൂ​ച​ന.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​ൽ അ​വ​ലോ​ക​നം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് കു​വൈ​ത്ത് ടൈം​സ് റി​പ്പോ​ർ​ട്ടു​ചെ​യ്തു. സ്വ​ദേ​ശി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. ഓ​രോ മേ​ഖ​ല​ക​ളും അ​വ​ർ​ക്ക് അ​നി​വാ​ര്യ​മാ​യും വേ​ണ്ട അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം, നി​ല​നി​ർ​ത്തേ​ണ്ട​വ​ർ, പി​രി​ച്ചു​വി​ടേ​ണ്ട​വ​ർ എ​ന്നി​വ വി​ല​യി​രു​ത്തി​വ​രു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മേ​യ് അ​വ​സാ​ന​ത്തി​ൽ ഇ​ത് വ്യ​ക്ത​ത വ​രും.

കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ അ​പ്ലൈ​ഡ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നി​ങ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ബി​രു​ദ​വും മ​റ്റു യോ​ഗ്യ​ത​ക​ളും നേ​ടി പു​റ​ത്തി​റ​ങ്ങു​ന്ന കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ളെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ അ​ധ്യാ​പ​ക​രാ​യി ല​ഭി​ക്കു​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തീ​ക്ഷ. ഇ​വ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യി ര​ണ്ടാം സ്കൂ​ൾ ടേ​മി​ന്റെ അ​വ​സാ​ന​ത്തി​നാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, യോ​ഗ്യ​രാ​യ സ്വ​ദേ​ശി അ​ധ്യാ​പ​ക​രു​ടെ ല​ഭ്യ​ത​ക്ക് അ​നു​സ​രി​ച്ചാ​യി​രി​ക്കും പ്ര​വാ​സി അ​ധ്യാ​പ​ക​രു​ടെ പി​രി​ച്ചു​വി​ട​ൽ ന​ട​പ്പാ​ക്കു​ക എ​ന്നാ​ണ് സൂ​ച​ന. രാ​ജ്യ​ത്ത് അ​ധ്യാ​പ​ക ജോ​ലി​യി​ൽ പൂ​ര്‍ണ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​ൻ നേ​ര​ത്തേ നീ​ക്കം ന​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ അ​വ​സാ​ന​ത്തോ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം വി​ദേ​ശി അ​ധ്യാ​പ​ക​രു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ യോ​ഗ്യ​രാ​യ സ്വ​ദേ​ശി അ​പേ​ക്ഷ​ക​ർ ഇ​ല്ലാ​ത്ത​ത് ഇ​തി​ന് ത​ട​സ്സ​മാ​യി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *