Posted By user Posted On

hajj hotels കുവൈത്തിൽ ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി; രജിസ്റ്റർ ചെയ്തത് 42,000 പേ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​ നി​ന്ന് ഹ​ജ്ജിന് പോകാൻ ആ​ഗ്രഹിക്കുന്നവരുടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ hajj hotels പൂ​ർ​ത്തി​യാ​യി. 42,000 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ലെ ഹ​ജ്ജ്, ഉം​റ വ​കു​പ്പാ​ണ് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക​ൾക്കും വിദേശികൾക്കും ഒരുപോലെ അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. ജനുവരി 29 മു​ത​ലാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. 8,000 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്തു​നി​ന്ന് ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ അ​വ​സ​രം ലഭിക്കുക. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ, ചെ​ല​വ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വിവരങ്ങൾ അടങ്ങിയ സ​ന്ദേ​ശ​ങ്ങ​ൾ കിട്ടും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *