കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവരുടെ ഓൺലൈൻ രജിസ്ട്രേഷൻ hajj hotels പൂർത്തിയായി. 42,000 പേർ രജിസ്റ്റർ ചെയ്തു. ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. ജനുവരി 29 മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. 8,000 പേർക്കാണ് രാജ്യത്തുനിന്ന് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിക്കുക. രജിസ്ട്രേഷൻ പൂർത്തിയായതിനാൽ തുടർ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. അവസരം ലഭിച്ചവർക്ക് സേവനങ്ങൾ, ചെലവ് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ സന്ദേശങ്ങൾ കിട്ടും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue