Posted By user Posted On

കുവൈറ്റിൽ ഏഴ് തരം കുറ്റകൃത്യങ്ങളിൽ ഗണ്യമായ വര്‍ധന; ഡാറ്റ പുറത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് ഏഴ് തരം കുറ്റകൃത്യങ്ങളിൽ ഗണ്യമായ വര്‍ധനവുണ്ടായതായി കണക്കുകൾ. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെ പബ്ലിക് പ്രോസിക്യൂഷൻ ആണ് സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടത്. മെഡിക്കൽ തൊഴിൽ കുറ്റകൃത്യങ്ങൾ, ഗാർഹിക പീഡന കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, ഐടി കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയാണ് വര്‍ധിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഏകദേശം 40,000 കേസുകൾ അന്വേഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കേസുകള്‍ 24 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2022ൽ പുറപ്പെടുവിച്ച മൊത്തം വിധിന്യായങ്ങളുടെ എണ്ണം 32,514 കേസുകളാണ്. അതിൽ ശിക്ഷാ നിരക്ക് 88.7 ശതമാനം ആണ്. വിധി പ്രസ്താവിച്ച ആകെയുള്ള 29,000 എണ്ണത്തില്‍ 3,654 കേസുകളിലെ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടു. വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 611 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 30 ശതമാനം വര്‍ധനയുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതിൽ 33 ശതമാനം കേസുകൾ തള്ളിക്കളഞ്ഞു. 60 ശതമാനം കേസുകള്‍ ക്രിമിനൽ വിചാരണകളിലേക്ക് റഫർ ചെയ്യപ്പെട്ടു. 6.6 ശതമാനം കേസുകൾ അധികാരപരിധിയിലല്ലെന്ന് വിധിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *