Posted By user Posted On

Air India Express Website സാങ്കേതിക തകരാർ, രണ്ടര മണിക്കൂർ നീണ്ട ഉദ്വേഗം, 11 വട്ടം ആകാശത്ത് ചുറ്റിക്കറങ്ങി; ഒടുവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം ∙ രണ്ടര മണിക്കൂർ നീണ്ട ഉദ്വേഗത്തിനൊടുവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി air india express website. തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിമാനം അടിയന്തര ലാൻഡിം​ഗ് നടത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 9.45ന് ദമ്മാമിലേക്കു പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനാണ് (ഐഎക്‌സ് 385) സാങ്കേതിക തകരാർ ഉണ്ടായത്. 9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി ഇറക്കാൻ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നൽകുകയുമായിരുന്നു. തുടർന്ന് വിമാനം ഉടൻ തന്നെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു. 176 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറയ്ക്കുന്നതിനായി 11 തവണ ആകാശത്ത് ചുറ്റിക്കറങ്ങിയ ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. അടിയന്തര ലാൻഡിങ്ങിനെ തുടർന്ന് വിമാനത്താവളത്തിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാനത്തിലെ യാത്രക്കാരെ ട്രാൻസിറ്റ് ലോഞ്ചിലേക്കു മാറ്റി. വിമാനം റൺവേയിൽനിന്ന് മാറ്റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *