Posted By user Posted On

weather station കുവൈത്തിൽ ശൈത്യ തരം​ഗം ഫെബ്രുവരി അവസാനം വരെ തുടരും

രാജ്യത്ത് ഈ മാസം അവസാനം വരെ ശക്തമായ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ weather station ഇസ റമദാൻ മുന്നറിയിപ്പ് നൽകി. സാധാരണയായി ഈ സമയത്ത്, വസന്തകാലം ആരംഭിക്കുന്നതാണെന്നും, ഫെബ്രുവരി പകുതിയോടെയുള്ള ഈ തണുപ്പ് സാധാരണയായി ഉണ്ടാകാറില്ലെന്നും, അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറൻ കാറ്റ് താപനില കുറയുന്നതിന് കാരണമാകുമെന്ന് റമദാൻ വിശദീകരിച്ചു, പ്രത്യേകിച്ച് രാത്രി സമയത്ത് തണുപ്പ് കൂടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ താമസക്കാരും ജാഗ്രത പാലിക്കാനും മുൻകരുതലുകൾ എടുക്കാനും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിലെ താപനില രാത്രിയിൽ 5 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്ന് റമദാൻ ചൂണ്ടിക്കാട്ടി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *