Posted By user Posted On

oil price bloombergഎ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്ത്; പുതിയ പദ്ധതി ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്ത്. ഈ ​വ​ർഷ​ത്തോ​ടെ ലോ​ക​ത്തി​ലെ oil price bloomberg ഏ​റ്റ​വും വ​ലി​യ റി​ഫൈ​ന​റി​ക​ളി​ലൊ​ന്നാ​യ അ​ൽ സൂ​ർ റി​ഫൈ​ന​റി പൂ​ർ​ണ​ശേ​ഷി​യു​ടെ പ​കു​തി ഉ​ൽപാ​ദ​നം കൈ​വ​രി​ക്കുന്നതോടെയാണ് രാജ്യത്ത് എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധിക്കുക. ഇതോടെ രാജ്യത്ത് പ്രതിദിനം ഉത്പാദിപ്പിക്കുന്ന എണ്ണയുടെ കണക്ക് 1.05 ദ​ശ​ല​ക്ഷം ബാ​ര​ലാ​യി ഉ​യ​രും. 2018 ലാ​ണ് അ​ൽ സൂ​ർ എ​ണ്ണ ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പ്ര​തി​ദി​നം 6,15,000 ബാ​ര​ൽ ഉ​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള റിഫൈനറിയാണിത് . ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ എ​സ്സാ​ർ ഉ​ൾപ്പെ​ടു​ന്ന അ​ന്താ​രാ​ഷ്ട്ര ക​ൺസോ​ർ​ട്ട്യ​മാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. അ​ൽ സൂ​ർ റി​ഫൈ​ന​റി പൂ​ർത്തി​യാ​കു​ന്ന​തോ​ടെ സൗ​ദി അ​റേ​ബ്യ ക​ഴി​ഞ്ഞാ​ൽ മി​ഡി​ലീ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​യി​ലെ ശു​ദ്ധീ​ക​ര​ണ ശേ​ഷി​യു​ള്ള ര​ണ്ടാ​മ​ത്തെ വ​ലി​യ രാ​ജ്യ​മാ​യി കു​വൈ​ത്ത് മാ​റും. 2024 ഓ​ടെ ഇ​ന്ധ​ന ക​യ​റ്റു​മ​തി മൂ​ന്ന് മ​ട​ങ്ങി​ല​ധി​കം വ​ർ​ധി​പ്പിക്കാനും കുവൈത്ത് പദ്ധതിയുന്നതായാണ് ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് റി​പ്പോ​ർട്ട് വ്യക്തമാക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *