കുവൈത്ത് സിറ്റി: നിയമ ലംഘനത്തെ തുടർന്ന് യാചകർ ഉൾപ്പെടെയുള്ള 44 പ്രവാസികളെ സുരക്ഷ പരിശോധനക്കിടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ സംഘം പിടികൂടി. വിവിധ രാജ്യക്കാരായ 37 പേരെ തലസ്ഥാനത്തുനിന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഹവല്ലി, അഹമ്മദി മേഖലകളിൽ വ്യാജ റിക്രൂട്ടിങ് ഓഫിസിൽനിന്ന് രണ്ടുപേരും, ഭിക്ഷാടനം ആരോപിച്ച് മറ്റ് അഞ്ചുപേരും പിടിയിലായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1