Posted By user Posted On

കുവൈറ്റിൽ തൊ​ഴി​ല്‍ മേ​ഖ​ല​യെ
മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ തൊ​ഴി​ല്‍ മേ​ഖ​ല​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ എന്ന് പുതിയ റിപ്പോർട്ട്. സെ​ന്‍ട്ര​ല്‍ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ന​ട​ത്തി​യ സ​ര്‍വേ റി​പ്പോ​ര്‍ട്ടി​ലാ​ണ് പു​തി​യ ക​ണ​ക്കു​ക​ള്‍ പുറത്തു വന്നിരിക്കുന്നത്. കു​വൈ​ത്തി​ല്‍ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 19,70,719 തൊ​ഴി​ലാ​ളി​ക​ളാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ 24.1 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്ത് ഈ​ജി​പ്തു​കാ​രാ​ണ് . മൂ​ന്നാം സ്ഥാ​ന​ത്താ​ണ് കു​വൈ​ത്തി പൗ​ര​ന്മാ​ർ. 120ഓ​ളം രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ കു​വൈ​ത്തി​ൽ താ​മ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ, ഈ​ജി​പ്ത്, ഫി​ലി​പ്പീ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, സി​റി​യ, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക എ​ന്നീ ഏ​ഴു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് വി​ദേ​ശി സാ​ന്നി​ധ്യ​ത്തി​ന്റെ 90 ശ​ത​മാ​ന​വും. വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​നും സ്വ​ദേ​ശി​വ​ത്ക​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ട്. കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കാ​നും ഗാ​ർ​ഹി​ക ജോ​ലി​ക്കാ​യും എ​ത്തി​യ​വ​രെ ഒ​ഴി​വാ​ക്കി​യു​ള്ള ക​ണ​ക്കാ​ണി​ത്. നേ​ര​ത്തേ​യും പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്കാ​ർ ത​ന്നെ​യാ​യി​രു​ന്നു മു​​ന്നി​ൽ. നി​ല​വി​ല്‍ 4,76,335 ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളാ​ണ് രാ​ജ്യ​ത്ത്‌ ജോ​ലി ചെ​യ്യു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *