Posted By user Posted On

violation കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ കണ്ടെത്തിയത് 26,771 ട്രാ​ഫി​ക് നിയമലംഘനങ്ങൾ; നടപടി കർശനമാക്കി അധികൃതർ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ കണ്ടെത്തിയത് 26,771 ട്രാ​ഫി​ക് നിയമലംഘനങ്ങൾ violation. 125 വാ​ഹ​ന​ങ്ങ​ളും 26 സൈ​ക്കി​ളും പി​ടി​ച്ചെ​ടു​ത്തു. ഗ​താ​ഗ​ത ലം​ഘ​ന​ത്തി​ന് 12 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളി​ലെ വീ​ഴ്ച ക​ണ്ടെ​ത്തു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യിട്ടാണ് രാജ്യത്ത് പരിശോധന കർശനമാക്കിയത്. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ട്രാ​ഫി​ക് ഉദ്യോ​ഗസ്ഥരാണ് ആ​റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ക്കുന്നത്. അതോടൊപ്പം തന്നെ, താ​മ​സ​നി​യ​മം ലം​ഘി​ച്ച​തി​ന് മൂ​ന്നു​പേ​രും അ​റ​സ്റ്റി​ലാ​യിട്ടുണ്ട്. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രെ​യും തുടർ നടപടികൾക്കായി അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *