Posted By user Posted On

Big Ticket Log Inബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യമെത്തി; പ്രവാസി ഇന്ത്യക്കാരന് സ്വർണമഴ

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി ഇന്ത്യക്കാരന് ഭാ​ഗ്യ നേട്ടം. ജനുവരിയിലെ മൂന്നാമത്തെ നറുക്കെടുപ്പിലാണ് big ticket log in ഇന്ത്യൻ പൗരനായ ബിജു ജോർജ് വിജയിച്ചത്. ഒരു കിലോഗ്രാം 24 കാരറ്റ് സ്വർണമാണ് വിജയികൾക്ക് ലഭിക്കുക. ഫെബ്രുവരി ആറിന് പ്രഖ്യാപിച്ച നറുക്കെടുപ്പിൽ ഇന്ത്യൻ പൗരനും മറ്റൊരു ബം​ഗ്ലാദേശി പൗരനുമാണ് വിജയിച്ചത്. മൂന്നു വർഷമായി ഷാർജയിൽ താമസിക്കുന്ന ആളാണ് മൂന്നാമത്തെ ആഴ്ച്ചയിലെ വിജയിയായ ബിജു. ഒരു കമ്പനിയിൽ ടെക്നിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഏഴ് വർഷമായിസ്ഥിരമായി ബി​ഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഇനിയും ബി​ഗ് ടിക്കറ്റിലൂടെ തന്റെ ഭാ​ഗ്യം പരീക്ഷിക്കുന്നത് തുടരുമെന്നും ഒരു ദിവസം താൻ ഗ്രാൻഡ് പ്രൈസ് വിജയിയാകും എന്നുമാണ് ബിജു പറയുന്നത്. ജനുവരിയിലെ നാലാമത്തെ ആഴ്ച്ചയിലെ വിജയി ബംഗ്ലദേശ് പൗരനായ മുഹമ്മദ് അലംഗിർ ആണ്. 2008 മുതൽ അലംഗിർ അബുദാബിയിൽ താമസിക്കുകയാണ്. ജനുവരി അവസാനിക്കാൻ വെറും മൂന്നു ദിവസം മാത്രം ബാക്കിനിൽക്കെ രണ്ട് സുഹൃത്തുക്കളുമായി ചേർന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാർച്ചിൽ നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ ഒരാൾക്ക് AED 15 million നേടാനുള്ള അവസരമാണ് ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം AED 1 മില്യൺ, മൂന്നാം സമ്മാനം AED 100,000, നാലാം സമ്മാനം AED 50,000 എന്നിങ്ങനെയാണ്. ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് നേരിട്ട് ആഴ്ച്ച നറുക്കെടുപ്പുകളുടെ ഭാഗമാകാൻ സാധിക്കും. പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന നറുക്കെടുപ്പ് ടിക്കറ്റുകൾ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കില്ല. നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനായി ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് www.bigticket.ae വഴിയോ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ടിക്കറ്റ് വാങ്ങാം.

ഫെബ്രുവരിയിലെ നറുക്കെടുപ്പ് തീയതികൾ ചുവടെ

Promotion 1: 1st – 7th February & Draw Date – 8th February (Wednesday)

Promotion 2: 8th – 14th February & Draw Date – 15th February (Wednesday)

Promotion 3: 15th – 21st February & Draw Date – 22nd February (Wednesday)

Promotion 4: 22nd – 28th February& Draw Date – 1st March (Wednesday)

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *