Posted By user Posted On

equity in education കുവൈത്തിൽ കോപ്പിയടിയിൽ കുടുങ്ങിയത് 1,741 വിദ്യാർത്ഥികൾ; നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ്: കുവൈറ്റിൽ അടുത്തിടെ അവസാനിച്ച മിഡ്‌ടേം പരീക്ഷയ്ക്കിടെ 1,741 വിദ്യാർത്ഥികൾ equity in education കോപ്പിയടിക്കുകയോ കോപ്പിയടിക്കാൻ ശ്രമിക്കുകയോ ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതിനിടെ, ഹൈസ്‌കൂൾ പരീക്ഷാപേപ്പറുകൾ ചോർത്തിയെന്ന ആരോപണത്തെ തുടർന്ന് പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് 3 മില്യൺ കെഡി സമ്പാദിച്ചെന്നാണ് ഇവർക്കെതിരായ ആരോപണം. സംശയിക്കുന്നവരിൽ മൂന്ന് പേർ കുവൈറ്റികളും ഒരാൾ സിറിയക്കാരനുമാണ്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പ്രതികൾ. അറസ്റ്റിലായ പ്രതികളുടെ ഫോണുകളിൽ നിന്ന് പേരുകളും ഫോൺ നമ്പറുകളും കണ്ടെത്തിയ അഞ്ഞൂറോളം വിദ്യാർത്ഥികളെയും സ്ത്രീകളെയും തിരിച്ചറിയാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഫർവാനിയ വിദ്യാഭ്യാസ മേഖലയിലെ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായ മൂന്ന് പൗരന്മാരുടെ പങ്കിനെക്കുറിച്ച് സിറിയൻ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. അവർ അയച്ചു നൽകിയ ലിങ്കുകൾ വഴി വിദ്യാർത്ഥികൾ പണം തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് അയച്ചു, അതിനുശേഷം മറ്റുള്ള മൂന്ന് പേർക്ക് പണം കൈമാറി. അഹമ്മദി ഗവർണറേറ്റിലെ മൂന്ന് പ്രതികൾക്ക് അവരുടെ വീടുകളിൽ പണം എത്തിച്ചു, എന്നാണ് പിടിയിലായവരിൽ ഒരു പ്രതി പറഞ്ഞത്. പരീക്ഷപേപ്പർ ചോർച്ചയെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകിയ ചില വിദ്യാർത്ഥികളുടെ മൊഴികളും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി, ശാസ്ത്ര-കലാ വിഭാഗങ്ങളിൽ, ആൺകുട്ടികൾക്കായി ഒരു ഗ്രൂപ്പായും പെൺകുട്ടികൾക്കായി മറ്റൊരു ഗ്രൂപ്പായും തിരിച്ച ശേഷമാണ് പ്രതികൾ ചോദ്യപേപ്പർ നൽകിയത്. ഒരു ഗ്രൂപ്പിന്റെ സബ്‌സ്‌ക്രിപ്‌ഷൻ ചാർജുകൾ KD 100-നും KD 150-നും ഇടയിലാണ്, അതേസമയം തട്ടിപ്പിന് ഉപയോഗിക്കുന്ന ഇയർപീസുകളുടെ വില ഗണ്യമായി വർധിച്ചു, ഓരോ പീസിനും KD 150 ആയിട്ടാണ് വില ഉയർന്നത്. പരീക്ഷപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മറ്റ് അഞ്ച് അധ്യാപകരെ തിരിച്ചറിഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവരെ അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX


.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *