Posted By user Posted On

jailകുവൈത്തിൽ പൊതുമാപ്പ്; 34 രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് ആ​ശ്വാ​സം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ 34 രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് പൊതുമാപ്പ് നൽകികൊണ്ട് jail അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉത്തരവിറക്കി. അ​മീ​റി​നും അ​റ​ബ് നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​ന് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന 34 കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്കാ​ണ് മാ​പ്പ് ന​ൽ​കി​യ​ത്. മാ​പ്പു​ന​ൽ​കി​യ​വ​രി​ൽ പ​ല​രും വ​ർ​ഷ​ങ്ങ​ളോ​ളം കു​വൈ​ത്ത് ജ​യി​ലു​ക​ളി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്. ത​ട​വി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന​വ​രും ഇ​തി​ലു​ണ്ട്. മാ​പ്പ് ല​ഭി​ച്ച​വ​രി​ൽ പ​ല​രും ത​ങ്ങ​ൾ​ക്ക് പൊ​തു​മാ​പ്പ് അ​നു​വ​ദി​ച്ച​താ​യി ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു. മു​ൻ ര​ഹ​സ്യ​സേ​നാ മേ​ധാ​വി​യും ഭ​ര​ണ​കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​വു​മാ​യ ശൈ​ഖ് അ​ത്ബി അ​ൽ ഫ​ഹ​ദ് അ​സ്സ​ബാ​ഹും മാ​പ്പ് ന​ൽ​കി​യ​വ​രി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹ​ത്തി​ന്റെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​ദ്ദേ​ഹം പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. അമീറിന്റെ ഉ​ത്ത​ര​വ് ഔ​ദ്യോ​ഗി​ക ഗ​സ​റ്റാ​യ കു​വൈ​ത്ത് അ​ൽ യൂ​മി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​തോ​ടെ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക​യും മാ​പ്പ് ല​ഭി​ച്ച​വ​ർ​ക്ക് ഉ​ട​ൻ ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​ങ്ങാനുമാകും. ​

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *