Posted By user Posted On

cyber threat intelligenceകരുതി ഇരിക്കണം ഓൺലൈൻ കെണികളെ; ​ഗൾഫിൽ ​ഏറ്റവും അധികം സൈബർ ആ​ക്രമണങ്ങളുണ്ടാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മൂന്നാമത്

കുവൈത്ത് സിറ്റി: അടുത്തിടെയായി കുവൈത്തിൽ നിരന്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാവുകയും cyber threat intelligence താമസക്കാരും പൗരന്മാരും ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ, ഗൾഫിൽ സൈബർ ആക്രമണങ്ങൾക്ക് വിധേയരാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് മൂന്നാം സ്ഥാനത്താണെന്ന കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. സൈബർ സുരക്ഷാ വിദഗ്ധരായ ഗ്രൂപ്പ്-ഐബി ബ്രിട്ടീഷ് മിഡിൽ ഈസ്റ്റ് മോണിറ്റർ വെബ്‌സൈറ്റാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ സൗദി അറേബ്യയും യുഎഇയുമാണ്. കണക്കുകൾ അനുസരിച്ച് 2021 ന്റെ രണ്ടാം പകുതിയിലും 2022 ന്റെ ആദ്യ പകുതിയിലും സൈബർ ആക്രമണങ്ങൾ ജിസിസി മേഖലയിലെ 42 കമ്പനികളെ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.ഇതിൽ തന്നെ ഇതിൽ 33 ശതമാനം കമ്പനികൾ യുഎഇയിലും 29 ശതമാനം കമ്പനികൾ സൗദി അറേബ്യയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണ്. ഇത്തരത്തിൽ സൈബർ ആക്രമണങ്ങൾക്ക് വിധേയരായ 21 ശതമാനം സ്ഥാപനങ്ങളാണ് കുവൈത്തിലുള്ളത്. നാലാമതായി 10 ശതമാനം സ്ഥാപനങ്ങൾ ഖത്തറിവും. 5 ശതമാനം സ്ഥാപനങ്ങൾ ഒമാൻ കേന്ദ്രീകരിച്ചും 2 ശതമാനം സ്ഥാപനങ്ങൾ ബഹറൈൻ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നവയാണ്. GCC രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മോചനം ദ്രവ്യം ആവശ്യപ്പെട്ടു കൊണ്ടുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായത് സൗദി അറേബ്യയിലെയും യുഎഇയിലെയും സ്ഥാപനങ്ങൾക്കാണെന്നും റിപ്പോർട്ടിലുണ്ട്. 2021 മധ്യത്തിനും 2022 മധ്യത്തിനും ഇടയിലുള്ള കണക്കാണിത്. ഇരയുടെ ഫയലുകൾ ഹാക്ക് ചെയ്യുകയും ഡീക്രിപ്ഷൻ കീക്ക് പകരമായി മോചനദ്രവ്യം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണ് Ransomware. ഇത്തരത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടും അത് നൽകിയില്ലെങ്കിൽ ഇരയുടെ ഫയലുകളും മറ്റ് രേഖകളും ഡിലീറ്റ് ചെയ്ത് കളയുകയാണ് ഹാക്കർമാർ ചെയ്യുന്നത്. അല്ലെങ്കിൽ ഇത്തരം രേഖകളും മറ്റും പുറത്ത് വിടുമെന്ന ഭീഷണിയും ഉണ്ടാകാറുണ്ട്.ഈ വർഷം ആഗോള തലത്തിൽ മിക്ക കമ്പനികൾക്കും സർക്കാരുകൾക്കും ransomware പ്രധാന ഭീഷണിയായി തുടരാൻ സാധ്യതയുണ്ടെന്ന സൂചനയാണ് നിലവിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *