Posted By user Posted On

upi paymentയു.​പി.​ഐ പേയ്മെന്റ് സൗകര്യം; കു​വൈ​ത്തി​നെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്ക് അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​​യോ​ഗി​ച്ച് പ​ണ​മി​ട​പാ​ട് ന​ട​ത്താ​വു​ന്ന യു.​പി.​ഐ സം​വി​ധാ​നം upi payment ​ഗൾഫ് രാജ്യങ്ങളിൽ നിലവിൽ വരുന്നെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ഇതേതുടർന്ന് യു.​പി.​ഐ പേയ്മെന്റ് സൗകര്യം ഉപയോ​ഗപ്പെടുത്താൻ സാധിക്കുന്ന ഈ ​സം​വി​ധാ​ന​ത്തി​ൽ ത​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന സംവിധാനമാണിതെന്നാണ് ഇവർ പറയുന്നത്. നോ​ൺ റെ​സി​ഡ​ന്റ് എ​ക്സ്റ്റേ​ണ​ൽ (എ​ൻ.​ആ​ർ.​ഇ), നോ​ൺ റെ​സി​ഡ​ന്റ് ഓ​ർ​ഡി​ന​റി (എ​ൻ.​ആ​ർ.​ഒ) അ​ക്കൗ​ണ്ടു​ക​ളി​ൽ ന​ൽ​കി​യ വി​ദേ​ശ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് യു.​പി.​ഐ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. ഇ​ത് പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​ണ്. ​പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യി​ൽ എ​ത്തു​മ്പോ​ൾ എ​ളു​പ്പ​ത്തി​ൽ പ​ണ​മി​ട​പാ​ട് ന​ട​ത്താ​നും സാ​ധി​ക്കും. മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ കാ​ർ​ഡു​ക​ൾ കൊ​ണ്ടു​ന​ട​ക്കേ​ണ്ട കാര്യവും ഇല്ല. സിം​ഗ​പ്പൂ​ർ, ആ​സ്ട്രേ​ലി​യ, കാ​ന​ഡ, ഹോ​ങ്കോ​ങ്, ഒ​മാ​ൻ, ഖ​ത്ത​ർ, യു.​എ​സ്.​എ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, യു.​കെ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഇനി ഈ സേവനം ലഭ്യമാകുമെന്നാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ ഈ ​സേ​വ​നം വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അടുത്തതായി വരുന്ന പട്ടികയിൽ കുവൈത്തും ഉണ്ടാകുമെന്നാണ് ഇവിടുത്തെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *