Posted By user Posted On

Cheapo Airനേപ്പാളിൽ വൻ വിമാന ദുരന്തം: ഇന്ത്യക്കാരടക്കമുള്ള യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നു വീണു, നിരവധി പേർ മരിച്ചു

നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിലാണ് വിമാനം തകർന്നു വീണ് നിരവധി cheapo air പേർ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന വിമാനം പൊഖാറയിൽ റൺവേക്ക് മുൻപിൽ തകർന്നുവീഴുകയായിരുന്നെന്ന് പിന്നീട് ഔദ്യോ​ഗിക സ്ഥിരീകരണം വരികയായിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് പോയ എടിആർ-72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 68 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 72 പേരുമായിട്ടാണ് വിമാനം പറന്നത്. പ്രാദേശിക സമയം രാവിലെ 11.10നാണ് തകർന്നു വീണത്. ഇതുവരെ 45 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി വിദേശികളുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. റഷ്യ–4, അയർലൻഡ്–1, ദക്ഷിണ കൊറിയ– 2, ഒാസ്ട്രേലിയ–1, ഫ്രാൻസ്–1, അർജന്റീന–1 എന്നിങ്ങനെയാണ് വിമാനത്തിലുണ്ടായിരുന്ന വിദേശികൾ എന്നാണ് സൂചന. തകർന്ന് വീണയുടൻ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപത് വർധിപ്പിച്ചത്. മോശം കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നിരുന്നാലും വിമാനത്താവളത്തിന്റെ റൺവേയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നോ, അതാണോ അപകടത്തിന് കാരണമെന്ന് വിദഗ്ധ സംഘം അന്വേഷിക്കുന്നുണ്ട്. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു പൊഖാറ. ഇതിന് മൂന്ന് കിലോമീറ്റർ അകലെ ആഭ്യന്തര വിമാനത്താവളം പുതിയതായി നിർമ്മിച്ചു. ഈ ആഭ്യന്തര വിമാനത്താവളത്തിലാണ് ഇന്ന് അപകടം ഉണ്ടായത്. പ്രവർത്തനം ആരംഭിച്ച് 15ാം ദിവസമാണ് അപകടം ഉണ്ടായത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *