കുവൈത്ത് സിറ്റി: കോഴിക്കോട് കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് സമയത്തിൽ മാറ്റം വരുമെന്ന് അധികൃതർ അറിയിച്ചു cheapo air . ആഴ്ചയിൽ മൂന്നുദിവസം രാവിലെ 10ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ സമയത്തിലാണ് മാറ്റം വരുന്നത്. ഈ വിമാനം പുറപ്പെടുന്ന സമയം 9.50 ആക്കിയതായി അധികൃതർ അറിയിച്ചു. ആഴ്ചയിൽ മൂന്നു ദിവസം 9.50നും ബാക്കി ദിവസം 8.10നുമാകും വിമാനം കോഴിക്കോട്ടുനിന്ന് പുറപ്പെടുക. കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായി സർവിസുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജനുവരി 15 മുതൽ ആറുമാസത്തേക്കാണ് വിമാനത്താവളത്തിൽ നിയന്ത്രണം വരുന്നത്. ഈ കാലയളവിലാണ് വിമാനത്തിന്റെ സമയത്തിലും മാറ്റം വരുന്നത്. പകൽ 10 മുതൽ വൈകീട്ട് ആറു വരെ വിമാന സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നതിനാൽ കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കും തിരിച്ചും ഈ സമയങ്ങളിൽ കൂടുതൽ സർവിസുകളില്ലാത്തതിനാൽ രണ്ടു രാജ്യങ്ങൾക്കുമിടയിലെ മറ്റു സർവിസുകൾക്ക് പ്രയാസം ഉണ്ടാവില്ല. അതോടൊപ്പം തന്നെ, കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്ക് 16ന് 11.50ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് സമയത്തിലും മാറ്റമുണ്ട്. ഈ വിമാനം 11.20 ന് കുവൈത്തിൽ നിന്ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ അന്നേ ദിവസം രാവിലെ 8.20ന് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. വിമാനം വൈകീട്ട് 6.45 ന് കോഴിക്കോട് എത്തും. ഇതേസമയം വരും ദിവസങ്ങളിലും തുടരുമോ എന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ല. സമയമാറ്റം സംബന്ധിച്ച് 15 ഓടെ മാത്രമേ വ്യക്തമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX