കുവൈത്ത് സിറ്റി; ഗാർഹിക തൊഴിൽ തർക്കങ്ങൾ പരാതിപ്പെടുന്നതിനായി കുവൈത്തിൽ പുതിയ ഇ-സേവനം ആരംഭിച്ചു dispute. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അതിന്റെ വെബ്‌സൈറ്റിലെ ഇലക്ട്രോണിക് ഫോമുകൾ വഴിയാണ് പരാതി അറിയിക്കാൻ സാധിക്കുക. PAM-ന്റെ പുതിയ സേവനം തൊഴിലുടമയ്‌ക്കോ വീട്ടുജോലിക്കാരനോ മറ്റേ കക്ഷിയ്‌ക്കെതിരായ പരാതി റിപ്പോർട്ടുചെയ്യാനും എല്ലാവരുടെയും അവകാശങ്ങൾ ഉറപ്പാക്കാനും പ്രാപ്‌തമാക്കും. വെബ്‌സൈറ്റ് വഴി നടത്തുന്ന ഇത്തരം സേവനങ്ങൾ വികസിപ്പിക്കാനും എളുപ്പമാക്കാനും ശ്രമിക്കുന്നതായി PAM പറഞ്ഞു. ഇത്തരത്തിൽ പരാതി ഓൺലൈനായി സമർപ്പിക്കുന്നതിനായി ആദ്യം ഇ-ഫോം ഗേറ്റ് ആക്സസ് ചെയ്യുക, അതിന് ശേഷം ഗാർഹിക സഹായ തർക്ക സേവനം തിരഞ്ഞെടുക്കുക, ആവശ്യമായ ഡാറ്റ പൂരിപ്പിക്കുക, ആവശ്യമായ രേഖകൾ അറ്റാച്ചുചെയ്യുക, ഡാറ്റയുടെ കൃത്യത സാക്ഷ്യപ്പെടുത്തുക എന്നിവയാണ് പരാതി ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX