രാജ്യത്തെ വൈദഗ്ധ്യമില്ലാത്ത പ്രവാസികളുടെ എണ്ണം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള best freelance websites നീക്കവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ജനസംഖ്യാ അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) ലും ഇഖാമ കാര്യ വകുപ്പുമായി ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഈ മാസം ഒരു യോഗം ചേരും. ജനസംഖ്യാ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് നിർമ്മിക്കാൻ യോഗം ശ്രമിക്കും എന്നാണ് വിവരം. അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന നടപടിക്രമങ്ങളുടെ ഒരു ലിസ്റ്റ് തന്നെ യോഗം ചർച്ച ചെയ്യും. രാജ്യത്തെ വിദേശികളിൽ നല്ലൊരു പങ്കും അവിദഗ്ധ തൊഴിലാളികളാണ്. വിദേശികളായ അവിദഗ്ധ തൊഴിലാളികളുടെ അനിയന്ത്രിതമായ വരവ് ജനസംഖ്യ വർധനക്ക് കാരണമാവുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദേശി നിയമനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചും രാജ്യത്തെ ജനസംഖ്യ ക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. രാജ്യത്ത് നിക്ഷേപം നടത്താത്ത വിദേശികളുടെ പരമാവധി റെസിഡൻസി അഞ്ച് വർഷമായി പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX