കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസ നിയമം ലംഘിച്ചതിന് രണ്ട് വ്യാജ വീട്ടുജോലിക്കാരുടെ ഓഫീസുകളിൽ നിന്ന് 6 പ്രവാസികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം സംയുക്ത ത്രികക്ഷി സമിതിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ ഒരാൾ മന്ത്രവാദം ചെയ്യുമെന്നും ഇവരുടെ കയ്യിൽ ആഭിചാര ഉപകരണങ്ങളും ഉണ്ടെന്ന് സംശയമുണ്ടായിരുന്നു. നിയമനടപടികൾ സ്വീകരിക്കാൻ എല്ലാവരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX.