കുവൈറ്റ് സിറ്റി: ചൈനയിൽ നിന്ന് എത്തിയ സെറാമിക്സ് കണ്ടെയ്‌നറിൽ ഒളിപ്പിച്ച 1900 മദ്യക്കുപ്പികൾ chocolate liquor ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് വിഭാഗം പിടികൂടി. ചൈനയിൽ നിന്ന് സെറാമിക്സ് അടങ്ങിയ 40 അടി കണ്ടെയ്നറാണ് കുവൈത്തിൽ എത്തിയത്. 90 ദിവസം കഴിഞ്ഞിട്ടും ഈ കണ്ടെയ്നർ ആരും സ്വീകരിക്കാൻ വന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ എക്‌സ്‌റേ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 1900 മദ്യക്കുപ്പികൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നിയമപരമായ നടപടികൾ സ്വീകരിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX